ചോദ്യക്കടലാസില്‍ മുഴുവന്‍ അറിയാത്ത ചോദ്യങ്ങളാണെങ്കിലും എന്തെങ്കിലുമൊക്കെ എഴുതി വച്ച് ഉത്തരക്കടലാസിന് കനം തോന്നിക്കുക എന്നത് വിരുതരായ വിദ്യാര്‍ത്ഥികള്‍ പലവട്ടം പയറ്റിയിട്ടുള്ള വേലയാണ്. ഇത്തരമൊരു ഉത്തരക്കടലാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമാ പാട്ട് ഉള്‍പ്പെടെ എഴുതിവച്ച വിദ്യാര്‍ത്ഥിയുടെ കുസൃതി മാത്രമല്ല അതിന് സരസമായി ടീച്ചര്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്
മൂന്ന് ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥി നല്‍കിയ മറുപടിയാണ് വൈറല്‍ ഉത്തരക്കടലാസിലുള്ളത്. ആദ്യത്തെ ചോദ്യത്തിന് കുട്ടി എഴുതിയിരിക്കുന്ന ഉത്തരം ഗീവ് മീ സം സണ്‍ഷൈന്‍, ഗീവ് മീ സം റെയ്ന്‍ എന്ന ഗാനത്തിന്റെ വരികളാണ്. രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരമായാണെങ്കിലോ കുട്ടി ടീച്ചറെ നല്ലത് പോലെ പുകഴ്ത്തുകയാണ്. ടീച്ചറേ, ടീച്ചര്‍ വളരെ ബുദ്ധിയുള്ള ഒരു ടീച്ചറാണ്. നന്നായി പഠിക്കാത്തത് എന്റെ മാത്രം കുറ്റമാണ്. ദൈവമേ എനിക്ക് എന്തെങ്കിലും കഴിവുകള്‍ തരണേ എന്ന പ്രാര്‍ഥനയുമാണ് രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടി.
മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം വീണ്ടുമൊരു സിനിമാപ്പാട്ട് തന്നെയാണ്. പികെ എന്ന ചിത്രത്തിലെ ഭഗവാന്‍ ഹൈ കഹാന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് വിദ്യാര്‍ത്ഥി നിറയേ എഴുതി വച്ചിരിക്കുന്നത്. കൊള്ളാം പക്ഷേ ഇത് ഇവിടെ വര്‍ക്ക് ആകില്ല എന്നാണ് ടീച്ചര്‍ മറുപടി നല്‍കിയിരിക്കുന്നത്. നിങ്ങള്‍ എനിക്ക് കുറച്ചുകൂടി പാട്ട് എഴുതി തരണം എന്നും അവസാന പേജില്‍ ടീച്ചര്‍ ചുവന്ന മഷി കൊണ്ട് എഴുതിയിട്ടുണ്ട്. ടീച്ചര്‍ എന്തായാലും വൈബ് ടെസ്റ്റില്‍ പാസായെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.