വിവിധ രാശികളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ 04ലെ ദിവസഫലം അറിയാം.
മേടം

വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.
ഇടവം

ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് അനുകൂലകരമായ ദിനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പഠനപുരോഗതി ദൃശ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ മാനിക്കപ്പെടും. പൊതുവേ സന്തോഷകരവും സംതൃപ്തികരവുമായ ദിനമായിരിക്കും
മിഥുനം

അപ്രതീക്ഷിതമായി മേലാധികാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.
കര്‍ക്കടകം

ഈ രാശിക്കാര്‍ ഇന്ന് ശ്രദ്ധയോടെ നില്‍ക്കുന്നതാണ് ഉത്തമം. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ലഘുതടസ്സം അനുഭവപ്പെടും. ചെറിയ മന:പ്രയാസങ്ങളും ആശങ്കകളും ഉണ്ടായേക്കാം. അസംതൃപ്തികരമായ തൊഴില്‍ അന്തരീക്ഷമായിരിക്കും. എല്ലാ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തുക
ചിങ്ങം

സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സംഭാഷണങ്ങളിലെ സംയമനം ഗുണകരമായിരിക്കും.
കന്നി

ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് പൊതുവേ പ്രതികൂലകരമായിരിക്കും. വ്യാപാരം, ബിസിനസ്സ് തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് കടബാധ്യത വര്‍ധിക്കും. വീടുമാറി താമസിക്കാന്‍ ഇടവരും. പരാജയ ഭീതി ഉണ്ടാകും. ആശങ്കകള്‍ വര്‍ധിക്കും. പൊതുവേ എല്ലാ കാര്യങ്ങളിലും അസന്തുഷ്ടിയും അസംതൃപ്തിയും നിറഞ്ഞുനില്‍ക്കും
തുലാം

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.
വൃശ്ചികം

ഈ രാശിക്കാരായ ആളുകള്‍ക്ക് ഇന്ന് കാര്യങ്ങള്‍ അനുകൂലകരമായിരിക്കില്ല. മനോബലം കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. തൊഴില്‍ രംഗത്ത് അസംതൃപ്തി നിറയും. മനശ്ചാഞ്ചല്യം ഉണ്ടാകും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങളും മന്ദതയും അനുഭവപ്പെടും. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക.
ധനു

വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താന ലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത
മകരം

ഈ രാശിക്കാര്‍ക്ക് ഇന്ന് അനുകൂലകരമായിരിക്കും. ദൂരയാത്ര സുഖകരമായിരിക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടും. പല കാര്യത്തിനും ഉദാരമായി പണം ചെലവഴിക്കും. കര്‍മ്മരംഗത്ത് ഗുണകരമായ കാര്യങ്ങള്‍ ഭവിക്കും. സന്തോഷം അനുഭവിക്കാന്‍ സാധിക്കും. ചെറിയ ജാഗ്രതകള്‍ ഗുണകരമായി ഭവിക്കും.
കുംഭം

ഇവര്‍ക്ക് ഇന്ന് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.
മീനം

ഈ രാശിക്കാര്‍ക്ക് ഇന്ന് ഗുണകരമായ ദിനമായിരിക്കും. പുതിയ സംരംഭങ്ങള്‍ക്ക് ക്രമേണ പുരോഗതിയുണ്ടാകും. ആഗ്രഹം സഫലമാകും. സാമ്പത്തികനില ഉയരും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. സന്തോഷകരമായ കാര്യങ്ങള്‍ ഭവിക്കും. ശാന്തിയും സമാധാനവും അനുഭവിക്കാന്‍ സാധിക്കും.