Connect with us

ASTROLOGY

നിങ്ങളുടെ ഈ ദിവസം എങ്ങനെ?

Published

on

2023 ഏപ്രിൽ 5 നിങ്ങളുടെ ഈ ദിവസം എങ്ങനെ എന്ന് അറിയാം. ഐ കേരള ഹോറോസ്കോപ്പിലൂടെ….

മേടം

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍തഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത.

ഇടവം

ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് അനുകൂലകരമായ ദിവസമാണ്. അവിവാഹിതിരായ സഹോദരങ്ങള്‍ക്ക് ഗുണകരമായ വിവാഹാലോചനകള്‍ വരും. ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ഭവിക്കും. പൊതുവേ സന്തോഷകരമായിരിക്കും.

മിഥുനം

വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. പത്ര പ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

കര്‍ക്കടകം

ഈ രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ വലിയ പ്രയാസങ്ങള്‍ വന്നുഭവിക്കില്ല. കലാകാരന്മാര്‍ക്കു ധാരാളം അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷകളില്‍ മികച്ച വിജയമുണ്ടാകും. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. അതേസമയം കുടുംബ ചെലവുകള്‍ വര്‍ധിക്കും

ചിങ്ങം

ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. സംഭാഷണങ്ങളില്‍ സംയമനം പാലിക്കുക. പൊതുപ്രവര്‍ത്തകരും രാഷ്ട്രീയകാരും മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും.

കന്നി

ഈ രാശിക്കാര്‍ക്ക് ഗുണകരമായ ചില കാര്യങ്ങളുണ്ടാകും. സഹോദരങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുകൂലകരമാണ്. കര്‍മ്മരംഗത്ത് സന്തോഷവും സംതൃപ്തിയും ഉണ്ടാവും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും അല്പം ജാഗ്രത നന്ന്.

തുലാം

പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യപിണക്കത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാദ്ധ്യത. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്.

വൃശ്ചികം

ഈ രാശിയില്‍ ജനിച്ച വ്യക്തികള്‍ക്ക് ഗുണകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷകളില്‍ ശോഭിക്കാന്‍ സാധിക്കും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. പൊതുവേ സന്തോഷവും സംതൃപ്തിയും അനുഭവിക്കാന്‍ സാധിക്കും

ധനു

ജോലികള്‍ യഥാസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. സംസാരം പരുഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

മകരം

ഈ രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ അുകൂലകരമാണ്. പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും. തൊഴില്‍ മേഖലയില്‍ സംതൃപ്തികരമായ അനുഭവങ്ങളുണ്ടാകും. സന്തോഷകരമായ കാര്യങ്ങള്‍ ഭവിക്കും

കുംഭം

ഈ രാശികളില്‍ ജനിച്ചവര്‍ക്ക് ഇന്ന് കാര്യവിജയങ്ങള്‍ക്ക് തടസ്സം കാണുന്നു. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാദികളില്‍ പ്രതീക്ഷിക്കുന്നത്ര വിജയമുണ്ടാകില്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുവേണം. ഓഹരി വിപണിയിലോ ഊഹക്കച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കണം.

മീനം

ഈ രാശിക്കാര്‍ക്ക് ഇന്ന് അധികം ബുദ്ധിമുട്ടുകള്‍ ഭവിക്കില്ല. പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. കച്ചവടം, ബിസിനസ്സ് തുടങ്ങിയ മേഖലിയലുള്ളവര്‍ക്ക് കര്‍മ്മരംഗത്ത് പുതിയ പങ്കാളിത്തം ലഭിക്കും. അലച്ചിലുകള്‍ക്ക് ആശ്വാസം ലഭിക്കും. സമാധാനം അനുഭവിക്കാന്‍ സാധിക്കും. ആശ്വാസകരമായ ദിനമായിരിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

ASTROLOGY

കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച

Published

on

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.

മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും.

Continue Reading

ASTROLOGY

ഇന്നത്തെ നിങ്ങളുടെ ദിവസഫലം

Published

on

ഇന്ന് 2023 ഏപ്രിൽ 7 (april 7 2023) ഈ ദിവസം നിങ്ങൾക്കെങ്ങനെ എന്ന് അറിയാം

മേടം

ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഈശ്വരാരാധനയിലൂടെ ആശ്വാസം കണ്ടെത്തും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍ നിന്നും ഉപദ്രവമുണ്ടാകും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപെടും. പൂര്‍വ്വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ഇടവം

ഈ രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ ആശ്വാസകരമായ ദിവസമായിരിക്കും. സന്താനങ്ങള്‍ പഠനപുരോഗതി കൈവരിക്കും. അസുഖങ്ങള്‍ക്ക് കുറവുണ്ടാകും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും. തൊഴില്‍രംഗത്ത് സംതൃപ്തിയും സന്തോഷവുണ്ടാകും. പൊതുവേ കാര്യങ്ങള്‍ അനുകൂലകരമായിരിക്കും

മിഥുനം

നിലവിലുള്ള സംരംഭം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടതായ തീരുമാനം കൈക്കൊള്ളും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്വാനഭാരം കൂടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത പ്രകടമാക്കും.

കര്‍ക്കടകം

ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് അനുകൂലകരമായിരിക്കും. സംരംഭകര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. കര്‍മ്മരംഗത്ത് ഗുണകരമായ കാര്യങ്ങള്‍ ഭവിക്കും. ചെറുയാത്രകള്‍ ഫലപ്രദമാകും. കുടുംബത്തില്‍ ചില മംഗളകാര്യം നടക്കാനിടയുണ്ട്. സന്തോഷകരമായിരിക്കും.

ചിങ്ങം

മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാന ക്കുറവ് അനുഭവപ്പെടും. സന്താനങ്ങള്‍ക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും.

കന്നി

ഈ രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായിരിക്കും. മുന്‍പത്തേതിലും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. ബിസിനസ്സുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അനുകൂലമാണ്. എല്ലാക്കാര്യവും സമര്‍ത്ഥമായി നിര്‍വഹിക്കും. കര്‍മ്മമണ്ഡലത്തില്‍ തൃപ്തികരമായി പ്രവൃത്തിക്കാന്‍ സാധിക്കും. എല്ലാകാര്യത്തിലും ചെറിയ ജാഗ്രത ഗുണകരമാണ്.

തുലാം

ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അലങ്കാരവസ്തുക്കള്‍ക്കും സുഗന്ധവസ്തുക്കള്‍ക്കുമായി പണം ചെലവഴിക്കും. ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായവ്യത്യാസം മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

വൃശ്ചികം

ഈ രാശിക്കാര്‍ക്ക് ഇന്ന് ആശ്വാസകരമായിരിക്കും. ജോലിസ്ഥലത്തെ തൊഴില്‍പ്രശ്‌നം തീരും. മുന്‍പു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയും. ദൈവികകാര്യങ്ങള്‍ക്കും മറ്റുമായി സമയം ചെലവഴിക്കും. ഇശ്വരകടാക്ഷത്തിനായി നടത്തുന്ന കര്‍മ്മങ്ങള്‍ക്ക് നല്ല ഫലം ലഭിക്കും. അനഹഗ്രഹ പ്രദമായ ദിനമായിരിക്കും.

ധനു

സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. മാതൃഗുണം പ്രതീക്ഷിക്കാം. തര്‍ക്കവിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കണം. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും

മകരം

ഈ രാശിക്കാര്‍ക്ക് ഇന്ന് പൊതുവേ കാര്യങ്ങള്‍ അനുകൂലകരമല്ല. കര്‍മ്മരംഗത്ത് അസന്തുഷ്ടിയും അസംതൃപ്തിയും അുഭവപ്പെട്ടേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റം സംബന്ധിച്ച് തടസ്സങ്ങളുണ്ടായേക്കാം. സുഹൃത്തുക്കള്‍ വിരോധികളായേക്കും. വരുമാനത്തിലും കവിഞ്ഞ ചെലവുണ്ടാകും. ജാഗ്രതയോടെ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക

കുംഭം

ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ അരിഷ്ടതകള്‍ അനുഭവപ്പെടും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടതായി വരും. വിദേശത്തു നിന്നും നാട്ടില്‍ വരും.

മീനം

ഈ രാശിക്കാര്‍ക്ക് ഇന്ന് പ്രതികൂലകരമായിരിക്കും. പ്രവര്‍ത്തനരംഗത്ത് എതിരാളികള്‍ വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ കാര്യമായ ശ്രദ്ധ വേണം. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. പണമിടപാടുകളില്‍ നിയന്ത്രണവും ശ്രദ്ധയും വേണം. ഏത് കാര്യവും ജാഗ്രതയോടെ മാത്രം പ്രവര്‍ത്തിക്കുക

Continue Reading

ASTROLOGY

ഈ ദിവസം നിങ്ങൾക്കെങ്ങനെ?

Published

on

വിവിധ രാശികളിൽ ജനിച്ചവരുടെ 2023 ഏപ്രിൽ 04ലെ ദിവസഫലം അറിയാം.

മേടം

വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. മാതാവിന് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. കഥാകൃത്തുക്കള്‍ക്ക് പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.

ഇടവം

ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് അനുകൂലകരമായ ദിനമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പഠനപുരോഗതി ദൃശ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാത്ത സമയത്ത് ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ മാനിക്കപ്പെടും. പൊതുവേ സന്തോഷകരവും സംതൃപ്തികരവുമായ ദിനമായിരിക്കും

മിഥുനം

അപ്രതീക്ഷിതമായി മേലാധികാരില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും.

കര്‍ക്കടകം

ഈ രാശിക്കാര്‍ ഇന്ന് ശ്രദ്ധയോടെ നില്‍ക്കുന്നതാണ് ഉത്തമം. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണം. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ലഘുതടസ്സം അനുഭവപ്പെടും. ചെറിയ മന:പ്രയാസങ്ങളും ആശങ്കകളും ഉണ്ടായേക്കാം. അസംതൃപ്തികരമായ തൊഴില്‍ അന്തരീക്ഷമായിരിക്കും. എല്ലാ കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തുക

ചിങ്ങം

സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സംഭാഷണങ്ങളിലെ സംയമനം ഗുണകരമായിരിക്കും.

കന്നി

ഈ രാശിയില്‍ ജനിച്ച ആളുകള്‍ക്ക് ഇന്ന് പൊതുവേ പ്രതികൂലകരമായിരിക്കും. വ്യാപാരം, ബിസിനസ്സ് തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് കടബാധ്യത വര്‍ധിക്കും. വീടുമാറി താമസിക്കാന്‍ ഇടവരും. പരാജയ ഭീതി ഉണ്ടാകും. ആശങ്കകള്‍ വര്‍ധിക്കും. പൊതുവേ എല്ലാ കാര്യങ്ങളിലും അസന്തുഷ്ടിയും അസംതൃപ്തിയും നിറഞ്ഞുനില്‍ക്കും

തുലാം

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

വൃശ്ചികം

ഈ രാശിക്കാരായ ആളുകള്‍ക്ക് ഇന്ന് കാര്യങ്ങള്‍ അനുകൂലകരമായിരിക്കില്ല. മനോബലം കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. തൊഴില്‍ രംഗത്ത് അസംതൃപ്തി നിറയും. മനശ്ചാഞ്ചല്യം ഉണ്ടാകും. എല്ലാ കാര്യങ്ങള്‍ക്കും തടസ്സങ്ങളും മന്ദതയും അനുഭവപ്പെടും. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക.

ധനു

വിദേശത്ത് നിന്നും മനസ്സിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം. സന്താന ലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് മനഃക്ലേശത്തിന് സാദ്ധ്യത

മകരം

ഈ രാശിക്കാര്‍ക്ക് ഇന്ന് അനുകൂലകരമായിരിക്കും. ദൂരയാത്ര സുഖകരമായിരിക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടും. പല കാര്യത്തിനും ഉദാരമായി പണം ചെലവഴിക്കും. കര്‍മ്മരംഗത്ത് ഗുണകരമായ കാര്യങ്ങള്‍ ഭവിക്കും. സന്തോഷം അനുഭവിക്കാന്‍ സാധിക്കും. ചെറിയ ജാഗ്രതകള്‍ ഗുണകരമായി ഭവിക്കും.

കുംഭം

ഇവര്‍ക്ക് ഇന്ന് സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.

മീനം

ഈ രാശിക്കാര്‍ക്ക് ഇന്ന് ഗുണകരമായ ദിനമായിരിക്കും. പുതിയ സംരംഭങ്ങള്‍ക്ക് ക്രമേണ പുരോഗതിയുണ്ടാകും. ആഗ്രഹം സഫലമാകും. സാമ്പത്തികനില ഉയരും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. സന്തോഷകരമായ കാര്യങ്ങള്‍ ഭവിക്കും. ശാന്തിയും സമാധാനവും അനുഭവിക്കാന്‍ സാധിക്കും.

Continue Reading

Latest

KERALA8 hours ago

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നൽകി വൈദ്യുതി വാങ്ങും....

NEWS12 hours ago

സീറ്റ് കിട്ടാത്തതിലുള്ള വിഷമം ; ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്നാട് എംപി അന്തരിച്ചു

ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ​ഗണേശമൂർത്തി അന്തരിച്ചു. എംഡിഎംകെ എംപിയായ ​ഗണേശമൂർത്തി ഇന്ന് പുലർച്ചെയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അബോധാവസ്ഥയിൽ ​ഗണേശമൂർത്തിയെ മുറിയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ...

INTERNATIONAL1 day ago

സൗദി അറേബ്യ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിന്

ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ.രാജ്യത്തെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി (27) ആണ് പങ്കെടുക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇതിനെ പിന്തുണച്ചതോടെയാണ് യാഥാസ്ഥിതിക...

LOCAL NEWS2 days ago

സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി

തൃശ്ശൂര്‍: യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്.വ്യക്തിപരമായി...

LOCAL NEWS2 days ago

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസ്സ് ആയിരുന്നു. അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച...

LOCAL NEWS2 days ago

കൊല്ലത്ത് മൈതാനത്ത് കിടന്ന് ഉറങ്ങിയ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിലൂടെ മിനി ബസ് കയറിയിറങ്ങി. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് ആണ് മരിച്ചത്. 25 വയസായിരുന്നു.ഇന്ന്...

LOCAL NEWS3 days ago

മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

പാലക്കാട്:  ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ  മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുളള ആനയാണ് മംഗലാംകുന്ന് അയ്യപ്പൻ. തൃശൂർ പൂരം...

KERALA4 days ago

എസ്എസ്എൽസി പരീക്ഷ ഇന്നവസാനിക്കും ; ഫലം മെയ് മാസം രണ്ടാംവാരം

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. ഏപ്രിൽ മൂന്നു മുതൽ മൂല്യ നിർണയം തുടങ്ങും. 20...

KERALA5 days ago

അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കും ; അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട...

KERALA5 days ago

പാലക്കാടുൾപ്പടെ 12 ജില്ലകളിൽ മഴ സാധ്യത

തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്,...

Trending