ന്യൂഡൽഹി: എകെ ആൻറണിയുടെ മകൻ അനിൽ ആൻറണി ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നാണ് അനിൽ ആൻറണി പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തു.
അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായി അനിൽ കോൺഗ്രസ് അംഗത്വം രാജിവെച്ചിരുന്നു. കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സമൂഹ മാധ്യമ കോ-ഓർഡിനേറ്ററുമായിരുന്നു അനിൽ.