രാജ്യത്ത് കോവിഡ് ഭീഷണി ഒഴിയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5357 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇത് സജീവമായ കേസുകളുടെ എണ്ണം 32,814 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 659 ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. രാജ്യവ്യാപകമായ വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി വാക്‌സിൻ ഡോസുകൾ (95.21 കോടി സെക്കൻഡ് ഡോസും 22.87 കോടി മുൻകരുതൽ ഡോസും) നൽകിയിട്ടുണ്ട്.