ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് കുറുകെയുള്ള ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതിനെ തുടർന്ന് സൈനികർ ഇന്ന് ഒരു സംഘം ഭീകരരുമായി ഏറ്റുമുട്ടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിയന്ത്രണരേഖയിൽ കാവൽ നിൽക്കുന്ന സൈനികർ അതിരാവിലെ തന്നെ ഭീകരരുടെ നീക്കം കണ്ടെത്തുകയും, തിരിച്ചടിക്കുകയും ചെയ്‌തതോടെയാണ് ഷാപൂർ സെക്‌ടറിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഇരുവിഭാഗങ്ങൾക്കും ഇടയിൽ വെടിവയ്പ്പ് നടന്നതായും, ഇത് കുറച്ച് നേരം തുടർന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശം മുഴുവൻ സൈന്യം വളഞ്ഞിരിക്കുകയാണെന്നും, തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.