33 C
Trivandrum
Tuesday, May 30, 2023

രാജ്യത്തെ കടുവകളുടെ എണ്ണം കൂടി, കണക്കുകൾ പുറത്തുവിട്ട് മോദി

Must read

മൈസൂരു: രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ വൻവർധന. 2022ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 3167 കടുവകളാണുള്ളത്. ‘പ്രോജക്ട് ടൈഗർ’ പദ്ധതിയുടെ 50–ാം വാർഷിക ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കടുവ സെൻസസ് റിപ്പോർട്ട് പുറത്തിറക്കിയത്. 2018ൽ ഉള്ളതിനേക്കാൾ (2967) 200 കടുവകൾ കൂടിയെന്നാണു കണക്ക്.

2006ൽ 1411 കടുവകളുണ്ടായിരുന്നത് 2010ൽ 1706 ആയി വർധിച്ചിരുന്നു. ‘‘പ്രോജക്ട് ടൈഗർ പദ്ധതിയുടെ വിജയം ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനാകെ അഭിമാനമാണ്. കടുവകളെ സംരക്ഷിക്കുക മാത്രമല്ല, അവയ്ക്ക് അനുകൂലമായ പരിസ്ഥിതി ഒരുക്കാനും നാം ശ്രദ്ധിക്കുന്നു. പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും സഹകരിച്ചു മുന്നോട്ടു പോകേണ്ടതാണെന്നാണു നമ്മൾ കരുതുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണു കടുവകൾ’’– മോദി പറഞ്ഞു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article