Lകൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി വി.എസ് ശിവകുമാറിന് നോട്ടീസ് നൽകി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. ഈ മാസം 20ന് കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ശിവകുമാറിൻറെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയ്ക്കും നോട്ടീസ് അയച്ചതായി ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
സ്വത്തുവകകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വി.എസ് ശിവകുമാറിന് ഇ.ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. ശിവകുമാറിന് ബിനാമി ഇടപാടുകൾ ഉണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അനധികൃത സ്വത്ത് സമ്പാദനമാണ് ഇ.ഡി അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ നേരത്തെ വിജിലൻസും കേസ് എടുത്തിരുന്നു.