27 C
Trivandrum
Friday, June 9, 2023

അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസ്സാക്കി

Must read

തിരുവനന്തപുരം:  സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലും സർക്കാർ / എയ്‌ഡഡ് കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ  നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി അൻപത് വയസ്സാക്കി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ശ്യാം ബി മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്നാണ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സർക്കാർ / എയ്‌ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ട്രെയിനിംഗ് കോളേജുകളിലും, ലോ കോളേജുകളിലും, സംസ്‌കൃത കോളേജുകളിലും, അറബിക് കോളേജുകളിലും, വിവിധ സർവ്വകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് അൻപത് വയസ്സായി നിശ്ചയിച്ച് ഉത്തരവായത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article