രാജ്യത്ത് 24 മണിക്കൂറിനിടെ 5,676 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ടു ചെയ്തു. ഇതോടെ ആക്‌ടീവ് കേസുകൾ 37,093 ആയി ഉയർന്നു. 21 മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് ആകെ മരണ സംഖ്യ 5,31,000 ആയി.
ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 6 പേരാണ് കേരളത്തിൽ മരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4.47 കോടിയിലെത്തി. നിലവിൽ സജീവ കേസുകൾ മൊത്തം അണുബാധയുടെ 0.08 ശതമാനവും ദേശീയ കൊവിഡ് രോഗമുക്തി നിരക്ക് 98.73 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.