കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞുള്ള ആദ്യ ചിത്രം പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള സെൽഫിയാണ് ബാല പങ്കുവെച്ചത്. ആരാധകർക്ക് ഈസ്റ്റർ ആശംസകളും താരം നേർന്നിട്ടുണ്ട്.
നിരവധി ആരാധകരാണ് ബാലയുടെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്. ഭാര്യയോടൊപ്പമുള്ള ചിത്രം ബാല തന്റെ ഫെയ്സ്ബുക്ക് പ്രൊഫെെലിന്റെ കവർ ഫോട്ടോയും ആക്കിയിട്ടുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ബാല ഒരു മാസത്തോളം ആശുപത്രിയില്‍ തുടരുമെന്നാണ് വിവരങ്ങൾ. ഏകദേശം ഒരു മാസമായി ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.