27 C
Trivandrum
Monday, June 5, 2023

ഇനിമുതൽ കുപ്പിയുമായി ചെന്നാൽ പമ്പുകളിൽ നിന്ന് ഇന്ധനം കിട്ടില്ല

Must read

പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിൽ കൊണ്ടുപോകുന്നതിൽ വിലക്ക്. ഇത് സംബന്ധിച്ച 2002 ലെ നിയമം പെസോ (Petroleum and Explosives Safety Organization) കർശനമാക്കി.

എലത്തൂർ ട്രെയിൻ തീവെയ്പു സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെസോ നിയമം കർശനമാക്കുന്നത്. ഇനിമുതൽ കുപ്പിയുമായി ചെന്നാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കുകയില്ല. ഇതോടെ പ്രതിസന്ധിയിലാകുന്നത് വാഹനത്തിലെ ഇന്ധനം തീർന്നു വഴിയിൽ കുടുങ്ങുന്ന യാത്രക്കാരാണ്. എൽപിജി സിലിണ്ടറുകൾ വീടുകളിലേക്ക് സ്വന്തം വാഹനങ്ങളിൽ കൊണ്ടുപോയാൽ പോലും നടപടിയുണ്ടാകും. യാത്രക്കാരുമായി വന്ന് പമ്പിൽ നിന്ന് ഇന്ധനം നിറക്കുന്ന ബസുകളുടെ രീതിയും നിലയ്ക്കും.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article