27 C
Trivandrum
Monday, June 5, 2023

വെള്ളാപ്പള്ളി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Must read

കൊച്ചി: എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളി. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്നും എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ നിര്‍ദ്ദേശിച്ചു.

എസ് എന്‍ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലിയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച ഒന്നര കോടിയോളം രൂപയില്‍ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന്‍ വകമാറ്റിയെന്നാണ് കേസ്. പണം വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതി. തുടരന്വേഷണം റദ്ദാക്കി ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന ഹൈക്കോടതി ഉത്തരവോടെ എസ്എന്‍ ട്രസ്റ്റ് ചുമതല വഹിക്കുന്നതിന് തടസമായേക്കുമെന്നും വിവരമുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവര്‍ ട്രസ്റ്റ് ചുമതല വഹിക്കരുതെന്നാണ് ഉത്തരവ്. ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ഹൈക്കോടതിയുടേതായിരുന്നു ഉത്തരവ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article