തിരുവനന്തപുരം: രാത്രിസമയത്ത് ബസുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷയും സൗകര്യവും മുന്‍നിര്‍ത്തി നിര്‍ണായക തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് അല്ലെങ്കില്‍ സ്റ്റോപ്പുകളില്‍ അവരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് നിര്‍ത്തിക്കൊടുക്കണമെന്ന് സി.എം.ഡി. ഉത്തരവിട്ടു. കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസുകള്‍ ഒഴികെ ബാക്കി എല്ലാ തരം ബസുകള്‍ക്കും ഇത് ബാധകമാണ്.
രാത്രിയാത്ര സ്ത്രീകൾ തനിച്ചാണെങ്കിൽ KSRTC ബസ് അവർ പറയുന്നിടത്ത് നിർത്തും
