കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ഇ.ഡി കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്. ഇതോടെ ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ തുടരും. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായ പശ്ചാത്തലത്തില്‍ ശിവശങ്കര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.
ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോണ്‍സേര്‍ഡ് തീവ്രവാദമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. എന്നാല്‍ സ്വപ്നയുടെ ലോക്കറില്‍ നിന്ന് കിട്ടിയ പണത്തിന്റെ പേരില്‍ രണ്ട് കേസുകള്‍ എങ്ങനെ എടുക്കുമെന്ന് കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.