സുഡാനില്‍ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റി(48)ന്റെ ഭാര്യയും ഇളയ പെണ്‍കുട്ടിയും പരിഭ്രാന്തയായ അവസ്ഥയില്‍. ഇവര്‍ മൂവരും താമസിച്ച ഫ്ലാറ്റില്‍ ജനലിനരികെ നില്‍ക്കവേയാണ് ആല്‍ബര്‍ട്ടിന് ഇന്നലെ രാവിലെ വെടിയേറ്റത്. ഭാര്യ ഇസബല്ലയ്ക്കും മകള്‍ മരീറ്റയ്ക്കും ഒപ്പം നില്‍ക്കുമ്പോഴാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. പരിഭ്രാന്തരായ ഭാര്യയും മകളും താഴെ ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ്. മൃതദേഹം അവിടെ നിന്നു മാറ്റാന്‍ പോലും ഭാര്യയ്ക്കും മകള്‍ക്കും കഴിഞ്ഞിട്ടില്ല. ആംബുലന്‍സ് വന്നെങ്കിലും സുഡാനില്‍ കലാപം നടക്കുന്നതിനാല്‍ ആംബുലന്‍സിനെ സൈനികര്‍ കടത്തിവിട്ടില്ല. ഇപ്പോള്‍ രണ്ടു ദിവസമായി മൃതദേഹം ഫ്ലാറ്റില്‍ തന്നെ കിടക്കുകയാണ് എന്നാണ് മകള്‍ വീട്ടില്‍ വിളിച്ചറിയിച്ചത്.
ആല്‍ബെര്‍ട്ടിന് വെടിയേറ്റത് ഫ്ലാറ്റിലെ ജനലരികില്‍ ഫോണ്‍ ചെയ്യുമ്പോള്‍
