സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ മലയാളി കൊല്ലപ്പെട്ടു. വിമുക്ത ഭടനായ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ചുനാളുകളായി സുഡാനിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ആല്‍ബര്‍ട്ട്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു.