അള്‍ട്രോസ് ഐസിഎൻജി ഹാച്ച്ബാക്ക് ഈ ആഴ്ച അവസാനം പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‍സ് അറിയിച്ചു. ഈ വർഷം ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ നേരത്തെ പ്രദർശിപ്പിച്ച ആൾട്രോസിന്റെ സിഎൻജി പതിപ്പ് ഏപ്രിൽ 19 ബുധനാഴ്ച ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ടിയാഗോ ഐസിഎൻജിയും ടിഗോർ ഐസിഎൻജിയും നേരത്തെ ഉണ്ടായിരുന്നു. ടാറ്റാ മോട്ടോഴ്‍സ് അതിന്റെ ഏറ്റവും ചെറിയ എസ്‌യുവി പഞ്ചിന്റെ സിഎൻജി പതിപ്പും ഉടൻ പുറത്തിറക്കും.