കോഴിക്കോട്: എലത്തൂർ ട്രെയിൻ തീ വയ്പ്പിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ കസ്റ്റഡിയിൽ നീട്ടിക്കിട്ടാൻ അന്വേഷണ സംഘം അപക്ഷേ നൽകിയേക്കില്ല. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ പി പീതാംബരനാണ് ഷാറൂഖ് സെയ്ഫിക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
ഷാറൂഖിനായി ജാമ്യാപേക്ഷയും നൽകിയിരുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാറൂഖിനെ ട്രെയിൻ ബോഗികളുള്ള കണ്ണൂരിലും പെട്രോൾ വാങ്ങിയ ഷൊർണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.