മാലയിട്ട്, ഭക്തിനിർഭരമായി ശബരിമലയിൽ പ്രാർഥന നടത്തുന്ന ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ആദ്യമായാണ് ജയറാമും പാർവതിയും ഒരുമിച്ച് ശബരിമലയിൽ എത്തുന്നത്. സന്നിധാനത്ത് സ്ഥിരം സന്ദർശകനാണ് ജയറാം. മണ്ഡല- മകരവിളക്ക് വേളകളില്‍ ജയറാം ശബരിമലയിൽ എത്താറുണ്ട്. അടുത്തിടെ ജയം രവിക്കൊപ്പവും ജയറാം ഇവിടെ എത്തിയിരുന്നു.