കോഴിക്കോട്: പോക്‌സോ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ക്ലിനിക്കില്‍ പരിശോധനയ്‌ക്കെത്തിയ 15-കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോഴിക്കോട് നഗരത്തിലെ ഡോക്ടറായ സി.എം. അബൂബക്കറിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.