NEWS
വന്ദേഭാരത് ഷെഡ്യൂൾ പുറത്ത്
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണ സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും
NEWS
നടി ജ്യോതിർമയിയുടെ അമ്മ അന്തരിച്ചു
കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ പി.സി. സരസ്വതി അന്തരിച്ചു. 75 വയസായിരുന്നു. അസുഖ ബാധിതയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്ക്കരിക്കും.
NEWS
അബ്ദുള്‍ നാസര്‍ മഅദനി അതീവ ഗുരുതരാവസ്ഥയില്‍
കൊച്ചി : പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു.
ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി.ഡയാലിസിസ് തുടരുന്നുണ്ട്.കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.
NEWS
സീറ്റ് കിട്ടാത്തതിലുള്ള വിഷമം ; ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്നാട് എംപി അന്തരിച്ചു
ചെന്നൈ: ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് എംപി ഗണേശമൂർത്തി അന്തരിച്ചു. എംഡിഎംകെ എംപിയായ ഗണേശമൂർത്തി ഇന്ന് പുലർച്ചെയാണ് മരിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് അബോധാവസ്ഥയിൽ ഗണേശമൂർത്തിയെ മുറിയിൽ കണ്ടെത്തുകയായിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് 76കാരനായ ഗണേശമൂർത്തി മരണത്തിന് കീഴടങ്ങിയത്.
-
NEWS10 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS12 months ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS12 months ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS8 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS9 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS8 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS6 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS10 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്
You must be logged in to post a comment Login