ന്യൂഡൽഹി: സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ട്രെയിനിന്റെ വേഗം കൂട്ടാന്‍ മൂന്ന് ഘട്ടങ്ങളായി ട്രാക്കുകള്‍ പരിഷ്‌കരിക്കും. വേഗം കൂട്ടാന്‍ വളവുകള്‍ നിവര്‍ത്തും. തുടക്കത്തില്‍ 70 മുതല്‍ 110 കീമി വരെയാണ് വേഗത. ഡബിള്‍ സിസ്റ്റന്‍സ് സിഗ്നല്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനൊപ്പമാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്.