തിരുവനന്തപുരം: ഏപ്രില്‍ 23 മുതല്‍ 25 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ചില ട്രെയിന്‍ സര്‍വീസുകള്‍ക്ക് മാറ്റം. വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവും കണക്കിലെടുത്താണ് ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ മലബാര്‍, ചെന്നൈ മെയിലുകള്‍ കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ യാത്ര തുടങ്ങുന്നതും കൊച്ചുവേളിയില്‍ നിന്ന് തന്നെയായിരിക്കും. 23ന് ശബരി എക്‌സ്പ്രസ് കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. 24ന് മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി വരെ മാത്രമാകും സര്‍വീസ് നടത്തുക.
24നും 25നും കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ് കഴക്കൂട്ടം വരെ മാത്രമേ സര്‍വീസ് നടത്തൂ. 24നും 25നും നാഗര്‍കോവില്‍- കൊച്ചുവേളി എക്‌സ്പ്രസ് നേമത്ത് യാത്ര അവസാനിപ്പിക്കും. അതേസമയം കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് പുറപ്പെടും.