27 C
Trivandrum
Friday, June 9, 2023

ഇന്ന് ഈദുൽ ഫിത്തര്‍

Must read

വീണ്ടുമൊരു ഈദുൽ ഫിത്തര്‍. മനസും ശരീരവും ശുദ്ധമാക്കി ചെറിയ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ടാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. സാർവലൗകികമായ നന്മയെയാണ് ചെറിയ പെരുന്നാള്‍ ഉയർത്തിപ്പിടിക്കുന്നത്.

ചെറിയ പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ഈദ്ഗാഹിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. നിർബന്ധദാനത്തിന്റെ ദിനമായതുകൊണ്ടാണ് ഈദുൽ ഫിത്തർ എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. സ്വയം ആനന്ദിക്കുകയല്ല, എല്ലാവർക്കും സന്തോഷിക്കാൻ കഴിയാവുന്നത്‌ ചെയ്യുകയെന്നതാണ് ഈദുൽഫിത്തറിന്റെ അര്‍ഥം തന്നെ. നമസ്‌കാരത്തിനു മുന്‍പ് ഓരോ വിശ്വാസിയും ഫിത്തർ സക്കാത്തു നല്‍കും.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article