27 C
Trivandrum
Monday, June 5, 2023

പിഎസ്എൽവി സി-55 വിക്ഷേപണം വിജയം

Must read

ചെന്നൈ: ബഹിരാകാശ വിക്ഷേപണ രംഗത്ത് ചരിത്രം ആവർത്തിച്ച് ഐഎസ്ആർഒ. പിഎസ്എൽവി സി-55 വിക്ഷേപണം വിജയം. സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്നുമായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ഈ വർഷത്തെ മൂന്നാമത്തെ വലിയ വിക്ഷേപണമായിരുന്നു ഇത്. പിഎസ്എൽവി-സി 55 റോക്കറ്റാണ് വിക്ഷേപണത്തിനായി ഐഎസ്ആർഒ ഉപയോഗിക്കുന്നത്.

പൊളാർ ഓർബിറ്റിനെ കുറിച്ച് പഠിക്കുന്ന ഐഎസ്ആർഒയുടെ പോം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്. ഇന്ന് ഉച്ചയ്ക്ക് 2.19നായിരുന്നു വിക്ഷേപണം. വാണിജ്യ വിക്ഷേപണത്തിന്റെ ഭാഗമായി ടെലിയോസ്-2, ലൂമെലൈറ്റ് -4 എന്ന രണ്ട് സിംഗപ്പൂർ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തിലേക്ക് കുതിച്ചുയർന്നത്. ഈ രണ്ട് ഉപഗ്രഹങ്ങൾക്ക് മാത്രം 757 കിലോഗ്രാം ഭാരമുണ്ട്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article