ന്യൂഡൽഹി: അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. 12, തുഗ്ലക്ക് ലെയ്നിലെ വസതി ഒഴിഞ്ഞ അദ്ദേഹം താക്കോൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കൈമാറി. രാഹുൽ വെള്ളിയാഴ്ച തന്നെ തന്റെ എല്ലാ സാധനങ്ങളും ഔദ്യോഗിക വസതിയിൽ നിന്ന് മാറ്റിയിരുന്നു.