മുംബൈ: ശിവ സേന ഉദ്ധവ് ബാലസാഹെബ് താക്കറെ വിഭാഗത്തിൽ നിന്ന് പുറത്താക്കിയ നേതാവ് ബാലസാഹെബ് ചന്ദോരെ ഔദ്യോഗികമായി എക്നാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്നു. ചന്ദോരെയെ സ്വാഗതം ചെയ്തുകൊണ്ട് ഷിൻഡെ കത്തയച്ചു.
‘ബാലസാഹെബ് ചന്ദോരെയെ ശിവസേനയിലേക്ക് സ്വാഗതം ചെയ്യുന്നു. ഞാൻ നിങ്ങൾക്കൊപ്പമുണ്ട്. ഇൗ ബാലസാഹെബ് തക്കറെ ശിവസേനയും നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ എപ്പോഴും ശിവസേനക്കും അതിന്റെ വളർച്ചക്കും വേണ്ടി പ്രവർത്തിച്ചു. ബാലസാഹെബ് താക്കറെയുടെ ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടിയാണ് ഞങ്ങൾ അധികാരത്തിലേറിയത്’ – ഷിൻഡെ പറഞ്ഞു.
പാർട്ടി വിരുദ്ധ നടപടികൾ ചെയ്തുവെന്ന് ആരോപിച്ചാണ് ഉദ്ധവ് വിഭാഗം പുനെ ജില്ലാ പ്രസിഡന്റായിരുന്ന ചന്ദോരെയെ വെള്ളിയാഴ്ചയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. തൊട്ടു പിന്നാലെ ഷിൻഡെ വിഭാഗത്തിൽ ചേരുകയായിരുന്നു.
ഉദ്ധവ് താക്കറെ പുറത്താക്കിയ ശിവസേനാ നേതാവ് ഷിൻഡെ വിഭാഗത്തിൽ ചേർന്നു
