27 C
Trivandrum
Friday, June 9, 2023

മകൻ അമ്മയെ അടിച്ച് നിലത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു

Must read

തിരുവനന്തപുരം: കുടുംബ വീട്ടിനുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സംഭവസമയം വീട്ടിലുണ്ടായിരുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന്‌ മകൻ കുറ്റസമ്മതം നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ ജനനി(59)യെയാണ് ശനിയാഴ്ച രാത്രി രണ്ടരയോടെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഇളയ മകൻ വിഷ്ണു(32)വിനെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൈകാലുകൾക്കു പരിക്കും പൊള്ളലുമേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിഷ്ണു ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് നൽകുന്ന വിവരം. അമ്മ മരണപ്പെട്ട വിവരം വിഷ്ണു തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ശനിയാഴ്ച രാത്രി രണ്ടരയോടെയാണ് വിഷ്ണു കടയ്ക്കാവൂർ പഴഞ്ചിറയിലുള്ള ബന്ധുവീട്ടിലെത്തിയത്. കുടുംബവീട്ടിൽ വച്ച് അമ്മ തീകൊളുത്തിയെന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനി തനിക്കു പരിക്കുപറ്റിയെന്നും ഇയാൾ അവിടെയുള്ളവരോട് പറയുകയായിരുന്നു. വിഷ്ണുവിൻ്റെ വാക്കുകൾ കേട്ട് ബന്ധുക്കൾ ആശയങ്കയോടെ കുടുംബവീട്ടിലെത്തി. അവിടെ ജനനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവർ കടയ്ക്കാവൂർ പൊലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ ദുരൂഹതകളുള്ളതായി ബന്ധുക്കൾ പറഞ്ഞതിനെത്തുടർന്നാണ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article