കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് തുടക്കം. ദ്വിദന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ്. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാൻ കൊച്ചിയിൽ വൻ ജനത്തിരക്കാണ്. അഞ്ച് മണിക്ക് നേവൽ ബേസിലെത്തിയ മോദിയുടെ റോഡ് ഷോ നടക്കും.
പെരുമാനൂർ ജങ്ഷൻ മുതൽ തേവര എസ്.എച്ച്. കോളേജ് വരെ 1.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. ജനങ്ങൾക്ക് റോഡ് ഷോ കാണുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേകം സ്ഥലം വേർതിരിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം എസ്.എച്ച്. കോളേജിൽ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും.