ചെന്നൈ: സംസ്ഥാനത്ത് കല്യാണങ്ങള്‍ക്കും വീട്ടിലെ സ്വകാര്യ ചടങ്ങുകള്‍ക്കും മദ്യം വിളമ്പാന്‍ പ്രത്യേക ലൈസെൻസ് ഏർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. വാണിജ്യ സ്ഥലങ്ങളിലും വാണിജ്യേതര സ്ഥലങ്ങളിലും മദ്യം കൈവശം വയ്ക്കുന്നതിനും വിളമ്പുന്നതിനും സൗകര്യമൊരുക്കുന്നതിനായി 1981ലെ തമിഴ്‌നാട് മദ്യ (ലൈസൻസ് ആൻഡ് പെർമിറ്റ്) ചട്ടങ്ങളിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തി. ഇനി വിവാഹ മണ്ഡപങ്ങൾ, വിരുന്ന് ഹാളുകൾ, സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ, വീടുകളിൽ നടത്തുന്ന പാർട്ടികൾ തുടങ്ങിയ വാണിജ്യ സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് പ്രത്യേക ലൈസെൻസ് എടുക്കണം.
കല്യാണങ്ങള്‍ക്കും വീട്ടിലെ ചടങ്ങുകള്‍ക്കും മദ്യം വിളമ്പാന്‍ ലൈസൻസ് ഏർപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍
