തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ശക്തമായ മഴ. തിരുവനന്തപുരം നഗര പ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറിൽ അനുഭവപ്പെട്ടത്. ഇപ്പോഴും പലയിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.