27 C
Trivandrum
Monday, June 5, 2023

കൊച്ചി വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാം

Must read

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയില്‍ പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ യാത്ര ചെയ്യാം. ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചു. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളില്‍ ഹൈക്കോടതി-വൈപ്പിന്‍ റൂട്ടില്‍ ഓരോ 15 മിനിറ്റിലും ബോട്ട് സര്‍വീസ് ഉണ്ടാകും. രാത്രി എട്ടുവരെ സര്‍വീസ് തുടരും.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article