ചെന്നൈ: സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് വെള്ളിയാഴ്ചകളിൽ ഇളവ് അനുവദിച്ച് പുതുച്ചേരി സർക്കാർ. വീട്ടുജോലികളും പ്രാർത്ഥനകളും നടത്താനായി രണ്ട് മണിക്കൂർ ഇളവാണ് അനുവദിച്ചിരിക്കുന്നത്. വനിതാ ജീവനക്കാർ വെള്ളിയാഴ്ചകളിൽ രാവിലെ 11 മണിക്ക് ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ ഡോ തമിഴിസൈ സൗന്ദർരാജനും മുഖ്യമന്ത്രി എൻ രംഗസാമിയും ചേർന്നാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
വനിതാ സർക്കാർ ജീവനക്കാരുടെ ജോലി സമയം രണ്ട് മണിക്കൂർ കുറക്കണമെന്ന് മുഖ്യമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നതായി സൗന്ദർരാജൻ പറഞ്ഞു. വനിതാ സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മണിക്ക് പകരം 11 മണിക്ക് വരാമെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി പറഞ്ഞു.