ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നായി 93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വനിതാ എഎസ്ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. ഇവരുടെ സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വർണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. അന്വേഷണത്തിനൊടുവിലാണ് ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യ ശ്രീയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.