തൊടുപുഴ: ഇഞ്ചിയാനിയിൽ പ്രഭാതസവാരിക്കിറങ്ങിയ 44കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ അയൽവാസികളായ അമ്മയും മകളും ഒളിവില്‍ തന്നെ. ആക്രമിക്കപ്പെട്ട ഓമനക്കുട്ടന്റെ അയല്‍വാസികളായ മിൽഖയും മകൾ അനീറ്റയുമാണ് ഒളിവില്‍ തുടരുന്നത്. തൊടുപുഴയിൽനിന്ന് അടിമാലിയിലെ ബന്ധുവീട്ടിൽ ഇവർ എത്തിയ വിവരം അറിഞ്ഞ് തൊടുപുഴ പൊലീസ് ഇവിടെ എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. ഇവർ എറണാകുളത്തേക്ക് കടന്നുകളഞ്ഞെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത ഗുണ്ടകളായ ചേരാനല്ലൂർ സ്വദേശി സന്ദീപ് വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
യുവാവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അയല്‍ക്കാരി
