കോഴിക്കോട്: സംസ്ഥാനത്ത് വേനൽ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.
കനത്ത ചൂടിന് ആശ്വാസമേകിക്കൊണ്ട് വിവിധ ജില്ലകളിൽ ഇന്നലെയും ശക്തമായ വേനൽ മഴ ലഭിച്ചു. മഴ തുടരുമെന്നാണ് പ്രവചനം.
വേനൽ മഴ: ഇന്ന് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്
