തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തെ തുടർന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി ഡോക്ടർമാർ. വിവിധയിടങ്ങളിൽ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപക പണിമുടക്കിന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐ.എം.എ) കെ.ജി.എം.ഒ.എയും ആഹ്വാനം ചെയ്തിട്ടുണ്ട്.