കേരളത്തിന്റെ ഭാവിയെക്കുറിച്ച് 10 പ്രവചനങ്ങളുമായി ദുരന്തനിവാരണ വിദഗ്ധനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. നേരത്തേ കേരളത്തിലെ ബോട്ട് ദുരന്തവും ഡോക്ടറുടെ കൊലപാതകവും പ്രവചിച്ചുകൊണ്ടുള്ള മുരളിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായിരുന്നു. അതിനുപിന്നാലെയാണ് സംസ്ഥാനത്തെപ്പറ്റി കൂടുതൽ പ്രവചനങ്ങളുമായി അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
2030 ആകുമ്പോഴുള്ള കേരളത്തിന്റെ അവസ്ഥയാണ് മുരളിയുടെ കുറിപ്പിൽ പറയുന്നത്. കുറിപ്പിൽ പറയുന്ന 10 പ്രവചനങ്ങൾ താഴെ.
- കേരളത്തിലെ ജനസംഖ്യ കുറഞ്ഞു തുടങ്ങും
- കേരളത്തിലെ ഡിവോഴ്സ് റേറ്റ് ഇന്നത്തേതിന്റെ പത്തിരട്ടിയാകും, ഇന്ത്യയിൽ # 1 ആകും
- അറേഞ്ച്ഡ് മാരേജ് എന്നുള്ളത് അപൂർവമായി സംഭവിക്കുന്ന ഒന്നാകും
- പെൻഷൻ പ്രായം അറുപതിന് മുകളിൽ പോകും
- ഓരോ പഞ്ചായത്തിലും ഓരോ റിട്ടയർമെന്റ് ഹോം ഉണ്ടാകും
- പെരുമ്പാവൂർ ഉൾപ്പടെയുള്ള നഗരങ്ങളിൽ വന്യമൃഗങ്ങൾ എത്തും
- കേരളത്തിൽ സ്‌കൂളുകളും കോളേജുകളും മുപ്പത് ശതമാനം എങ്കിലും പൂട്ടിത്തുടങ്ങും
- ഒരേക്കറിന് മുകളിലുള്ള ഭൂമിയുടെ വില കുറഞ്ഞു വരും
- വിദേശത്തുനിന്നും വരുന്ന പണത്തിന്റെ അളവ് കുറഞ്ഞു വരും
- കേരളത്തിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം താഴേക്ക് വരും