ഇന്ന് അന്താരാഷ്ട്ര മാതൃദിനം. അമ്മമാരെ ഓര്‍ക്കാനായി പ്രത്യേകിച്ചൊരു ദിനാചരണത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വര്‍ഷം തോറും മാതൃദിനം ആഘോഷിക്കുന്നു. എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഇത് ആഘോഷിക്കുന്നത്. ഈ വര്‍ഷം മെയ് 14 നാണ് മാതൃദിനം ആഘോഷിക്കുന്നത്. ദൈവം എല്ലായിടത്തും ഉണ്ടാവാറില്ല, അതിനാല്‍ അമ്മയെ സൃഷ്ടിച്ചു എന്നൊരു ചൊല്ലുണ്ട്. അതുപോലെ അമ്മമാര്‍ക്ക് നന്ദി പറയാനും അമ്മമാരോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്.