കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവൈത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കുമാണ് ഈ അവധി ദിനങ്ങള്‍ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി ഞായറാഴ്ച സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.
കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
