കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ചികിത്സക്കെത്തിയ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയലാണ് അതിക്രമം നടത്തിയത്. ഇന്നലെ രാത്രി 11 മണിഓടെയാണ് സംഭവം. യുവാവിനെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന് നേരെയാണ് ആക്രമണം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ഇയാള്‍ വളരെ പ്രകോപനപരമായാണ് സംസാരിച്ചതെന്ന് ഡോക്ടര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.