തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്ക്കുളിലെ 92, SSLC ബാച്ച് കൂട്ടായ്മയായ ലക്ഷ്മി 92 വാഴ് സ് ആപ്പ് കൂട്ടായ്മയാണ് മാതൃകാ പരമായ പ്രവർത്തനങ്ങൾ നടത്തുന്നത്, കൂട്ടായ്മയിലെ അംഗം കൂടിയായ നേതാജി പുരം പണയിൽ വീട്ടിൽ രശ്മിയുടെ വീട് വളരെ ശോചനീയമായ അവസ്ഥയിൽ ആയിരുന്നു, മഴ പെയ്താൽ വേവിച്ചുവച്ചിരിക്കുന്ന ആഹാരം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. രശ്മിയും, മാതാവും, മകനും മകളും കൊച്ചു മകനും ആണ് ഈ വീട്ടിൽ താമസിക്കുന്നത്, ഈ അവസ്ഥ കണ്ട് മനസിലാക്കിയ ഗ്രൂപ്പിലെ അംഗങ്ങളായ സിത്താര, വിനീത, പത്മ, രജിത് എന്നിവർ ഗ്രൂപ്പ് അഡ്മിനും പൊതു എവർത്തകരുമായ സഹീറത്ത്, വാവറ അമ്പലം അജി, രാജിഎന്നിവരെ അറിയിച്ചു. ഗ്രൂപ്പിന്റെ ഇഫ് താർ വിരുന്നു മായ് ബന്ധപ്പെട്ട് ഒരു അലമാര സമ്മാനമായി തൽകിയിരുന്നു, തുടർന്ന് ഗ്രൂപ്പ് അംഗവും ടീച്ചറുമായ ഷഫീലയുടെ ശ്രമഫലമായി ഗ്രൂപ്പിന് പുറത്ത് നിന്ന് കുറച്ച് സുമനസുകളെ കണ്ടെത്തുകയും ഗ്രൂപ്പിലെ അംഗങ്ങളായ തുളസി ബി, അൻസർ ഖാൻ, സിബി, ജ്യോതിലാൽ, ഷഫീല, തുടങ്ങിയ സുഹൃത്തുകൾ മുൻ കൈയെടുക്കുകയും ഗ്രൂപ്പിലെ 113 അംഗങ്ങളും ഒരേ മനസിൽ പ്രവർത്തിയപ്പോൾ രശ്മിയുടെ വീടിന്റെ ശോചനീയ അവസ്ഥമറ്റി എടുക്കുവാൻ കഴിഞ്ഞു. ഗ്രൂപ്പിന്റെ കൂട്ടായ പ്രവർത്തനം കൊണ്ട് രശ്മിക്ക് അച്ചുറപ്പുള്ള ഒരു വീട് നിർമ്മിക്കുവാനുള്ള ശ്രമത്തിലാണ് ലക്ഷ്മി 92 ഗ്രൂപ്പ്.
സഹപാഠിയുടെ വീട്ടിന് പുതിയ മേൽക്കൂര ഒരുക്കി സഹപാഠികൾ
