തിരുവനന്തപുരം: വെള്ളായണി കാര്‍ഷിക കോളേജില്‍ സഹപാഠി പെണ്‍കുട്ടിയെ ക്രൂരമായി പൊള്ളിച്ചു. ആന്ധ്രാ സ്വദേശിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. പെണ്‍കുട്ടിയെ പൊള്ളിച്ചതും ആന്ധ്രാ സ്വദേശി തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം.
ബിഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്സിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനികളാണ് ഇവര്‍. മറ്റൊരാളുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കഴിഞ്ഞ 18 നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പരാതി നല്‍കാന്‍ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോയി. കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളല്‍ കണ്ട ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്, അവര്‍ക്കൊപ്പം എത്തിയാണ് കുട്ടി പരാതി നല്‍കിയത്.