തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ 26-കാരനെ വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തു. കുണ്ടമൺകടവിൽ വാടകയ്ക്കു താമസിക്കുന്ന അക്ഷയ്(26) ആണ് അറസ്റ്റിലായത്. മാനസികമായി തകർന്ന പെൺകുട്ടി അടുത്ത ബന്ധുവിനോട് വിവരം വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്ന. വിളപ്പിൽശാല എസ്.എച്ച്.ഒ. എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.