27 C
Trivandrum
Wednesday, October 4, 2023

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുന്നു

Must read

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. ഒരാഴ്ച മുൻപ് വരെ കിലോയ്ക്ക് 145-150 രൂപ മാത്രമായിരുന്നു വില. എന്നാൽ, പെട്ടെന്നാണ് വില ഉയർന്നത്. ചൂട് കാരണം ഫാമുകളിൽ കോഴി ഉൽപ്പാദനം കുറഞ്ഞതും, കോഴിത്തീറ്റയുടെ വില ഉയർന്നതുമാണ് കോഴിയിറച്ചിയുടെ വില വർദ്ധനവിന് പ്രധാന കാരണമായി മാറിയത്.

കനത്ത ചൂടിനെ തുടർന്ന് ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നത് പതിവായിട്ടുണ്ട്. കൂടാതെ, 50 കിലോ കോഴിത്തീറ്റ ചാക്കിന്റെ വില 700 രൂപയോളമായാണ് ഉയർന്നിരിക്കുന്നത്. തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്നതിന് പുറമേ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിപണിയിലേക്ക് കോഴികൾ എത്തുന്നുണ്ട്. കോവിഡിന് മുൻപ് വരെ 50 ശതമാനത്തോളം വരെ കോഴിയിറച്ചി തദ്ദേശീയമായാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. കോവിഡിന് ശേഷം ഇത് 20 ശതമാനമായി ചുരുങ്ങുകയായിരുന്നു. ഈ മാസം മുതൽ ട്രോളിംഗ് നിരോധനം വരുന്നതോടെ ചിക്കന് ഡിമാൻഡ് വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, വില വീണ്ടും ഉയരുമെന്നാണ് സൂചന. അതേസമയം, നിലവിലെ സ്ഥിതി തുടർന്നാൽ ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങൾക്കും വില കൂടുന്നതാണ്.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article