27 C
Trivandrum
Wednesday, October 4, 2023

യുവതിയ്‌ക്ക് നേരെ നഗ്നതാ പ്രദർശനം: സവാദിന് ഉപാധികളോടെ ജാമ്യം

Must read

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് നെടുമ്പാശേരി പോലീസ് അറസ്‌റ്റ് ചെയ്‌തയാൾക്ക് ജാമ്യം. കോഴിക്കോട് സ്വദേശി സവാദിനാണ് ജാമ്യം ലഭിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ വച്ച് സവാദ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്‌നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കണ്ടക്‌ടറുടെ സന്ദർഭോചിത ഇടപെടലിൽ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article