31 C
Trivandrum
Monday, September 25, 2023

ചീത്ത കൊളസ്‌ട്രോളിന്‍റെ ഈ ലക്ഷണങ്ങള്‍ അറിയാതെ പോകരുത്

Must read

മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണം. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കാം.

കൊളസ്ട്രോള്‍ കൂടുമ്പോള്‍ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. കാലുകളില്‍ വേദന, കാലുകളില്‍ പുകച്ചില്‍, മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍, കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍ തുടങ്ങിയവ ചിലരില്‍ ഉണ്ടാകാം. ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസവും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. ചില ആളുകളുടെ ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിലുള്ള വളർച്ച കാണാം. ചർമ്മത്തിലെ ഈ മഞ്ഞ കലർന്ന ഓറഞ്ച് വളർച്ച ചർമ്മത്തിനടിയിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടിയതാവാം. വേദനയില്ലാത്ത ഈ കൊഴുപ്പ് അടിയൽ ശരീരത്തിന്റെ പല സ്ഥാനത്തും കാണാം. കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. പൊതുവേ നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്ക് കാരണം.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, അതായത് ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റു കാരണങ്ങള്‍ കൊണ്ടല്ലെങ്കില്‍, പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ അത് ഹൈ കൊളസ്‌ട്രോളിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. അതുപോലെ മറ്റ് കാരണങ്ങള്‍ കൊണ്ടല്ലാതെയുള്ള വയറിളക്കവും ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും. തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം.

ഇവയൊക്കെ അപകട സാധ്യതയായി കണ്ട് കൊളസ്ട്രോള്‍ പരിശോധന നടത്തണം. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് മുന്നേറി കഴിഞ്ഞ ശേഷം മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക.ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിലാണ് തടസ്സമെങ്കില്‍ നെഞ്ചുവേദനയും പടികയറുമ്പോള്‍ കിതപ്പും നടക്കുമ്പോള്‍ മുട്ടുവേദനയും ഉണ്ടാകാറുണ്ട്. പൊതുവേ നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്‌ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്ക് കാരണം.

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, അതായത് ചീത്ത കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റു കാരണങ്ങള്‍ കൊണ്ടല്ലെങ്കില്‍, പെട്ടെന്ന് ഇത്തരം പ്രശ്‌നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ അത് ഹൈ കൊളസ്‌ട്രോളിന്റെ ലക്ഷണമാകാന്‍ സാധ്യതയുണ്ട്. അതുപോലെ മറ്റ് കാരണങ്ങള്‍ കൊണ്ടല്ലാതെയുള്ള വയറിളക്കവും ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാക്കും. തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. എന്നാല്‍ കൊളസ്‌ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം.

- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article