തിരുവനന്തപുരം: വി ഡി.സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ പുനര്‍ജനി പദ്ധതിയുടെ മറവില്‍ തട്ടിപ്പ് നടന്നെന്ന ആരോപണത്തിലാണ് അന്വേഷണം. എംഎല്‍എ എന്ന നിലയില്‍ അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം.
വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. വി ഡി സതീശന്‍ നടത്തിയ വിദേശയാത്രകള്‍, പണപിരിവ്, പുനര്‍ജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകള്‍ എന്നിവയാണ് വിജിലന്‍സ് അന്വേഷിക്കുക. വി ഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് ആയത്.