ബിപാർജോയ്’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. ഇത് തെക്ക്-പടിഞ്ഞാറൻ ഗുജറാത്തിലും അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരങ്ങളിലും ആഞ്ഞടിക്കാനാണ് സാധ്യത. ചുഴലിക്കാറ്റ് മൂലം ഉണ്ടാകാനിടയുള്ള ദുരന്തം കണക്കിലെടുത്ത് സൗരാഷ്ട്രയിലും കച്ച് തീരത്തും പരിസര പ്രദേശങ്ങളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഏത് സ്ഥലത്താണ് തീരം തൊടുന്നതെന്ന് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. ബിപാർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടിയന്തര യോഗം വിളിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
ജൂൺ 15 വരെ ഈ മേഖലയിലെ മത്സ്യബന്ധന പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കാൻ കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ജൂൺ 15 വരെ മധ്യ അറബിക്കടലിലും വടക്കൻ അറബിക്കടലിലും സൗരാഷ്ട്ര-കച്ച് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ ഉള്ളവർ തീരത്തേക്ക് മടങ്ങാനും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഓരോ പ്രദേശത്തെയും സ്ഥിതിഗതികൾ പതിവായി പരിശോധിച്ച് ഉചിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വകുപ്പ് നിർദേശം നൽകി.
ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക്;
